Christmas Exam


Labour India Info World

Monday 29 April 2013

Class IX Social science I Chapter-2. വെങ്കലത്തിന്റെ കണ്ടുപിടിത്തം

വെങ്കലയുഗ സംസ്‌കാരങ്ങള്‍
നവീനശിലായുഗം മനുഷ്യനെ നായാട്ടു ജീവിതത്തില്‍നിന്നും കാര്‍ഷിക ജീവിതത്തിലേക്ക്‌ എത്തിച്ചേരാന്‍ സഹായിച്ചു. കാര്‍ഷികവൃത്തി അടിസ്‌ഥാനമായി സ്വീകരിച്ചപ്പോള്‍ അവന്‍ കൂടുതല്‍ വളക്കൂറുള്ള മണ്ണും ജലസേചനസൗകര്യവും തേടി യാത്രതുടര്‍ന്നു. അതോടൊപ്പം ലോഹത്തിന്‍െറ ഉപയോഗം കൂടുതല്‍ കൃഷിഭൂമിയുടെ ആവശ്യകത സൃഷ്‌ടിച്ചു. അങ്ങനെയാണ്‌ നദീതടങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്‌. കാര്‍ഷികവൃത്തിക്കുശേഷം കൂടുതല്‍ സമയം ലഭിച്ചപ്പോള്‍ പല പുതിയ വിനോദങ്ങളും ആരംഭിച്ചു. അതോടൊപ്പം കൃഷിഭൂമിക്കടുത്ത്‌ പാര്‍പ്പിടങ്ങള്‍ സ്‌ഥാപിക്കുകയും ചെയ്‌തു. ഇത്തരത്തിലുള്ള വാസസ്‌ഥലങ്ങള്‍ ഗ്രാമങ്ങളായി പരിണമിക്കുകയും അങ്ങനെ നദീതടങ്ങള്‍ വന്‍നാഗരികതകളുടെ തൊട്ടിലാവുകയും ചെയ്‌തു. ഇങ്ങനെ ഉടലെടുത്ത നാഗരികതകളായിരുന്നു നൈല്‍ നദീതടത്തിലെ ഈജിപ്‌ഷ്യന്‍ സംസ്‌കാരം, യൂഫ്രട്ടീസ്‌ ടൈഗ്രീസ്‌ നദീതടങ്ങളിലെ മെസൊപ്പൊട്ടേമിയന്‍ സംസ്‌കാരം, സിന്‌ധുനദീതടത്തിലെ ഹാരപ്പന്‍ സംസ്‌കാരം, ഹൊയാങ്‌ഹോ നദീതടത്തില്‍ രൂപംകൊണ്ട ചൈനീസ്‌ സംസ്‌കാരം തുടങ്ങിയവ.?
താമ്രശിലായുഗം : വെങ്കലം കണ്ടുപിടിക്കുന്നതിനുമുന്‍പ്‌ ച്ചെമ്പുമാത്രം ഉപയോഗിച്ച്‌ധിരുന്ന കാലഘട്ടമാണ്‌ താമ്രശിലായുഗം (ഇവമഹരീഹശവേശര അഴല). നവീനശിലായുഗത്തില്‍നിന്നും വെങ്കലയുഗത്തിലേക്കുള്ള മാറ3364;്തിനിടയിലെ ഒരു ച്ചെറിയ കാലമായിരുന്നു ഇത്‌.
അയോയുഗം : ഇരുമ്പിന്‍െറ ഉപയോഗം അയോയുഗത്തിനു തുടക്കമിട്ടു. ഈ യുഗത്തിലാണ്‌ മനുഷ്യന്‍ സാങ്കേതികമായി ഏറ്റവും വലിയ പുരോഗതിക്കു തുടക്കമിട്ടത്‌.
ഡുങ്കിയുടെ നിയമസംഹിത
സുമേറിയന്‍ നഗരരാഷ്‌ട്രങ്ങളെ ഏകീകരിച്ച മഹാനായ രാജാവായിരുന്നു ഡുങ്കി. അദ്ദേഹം സുമേറിയന്‍ നിയമങ്ങളെ ക്രോഡീകരിച്ച്‌ ഒരു നിയമസംഹിതയ്‌ക്കു (Code of Dungi) രൂപം നല്‍കിയിരുന്നു. ഈ നിയമസംഹിതയെയും പഴയ നാട്ടുനടപ്പുകളെയും ആചാരങ്ങളെയും ക്രോഡീകരിച്ചാണ്‌ ഹമുറാബി നിയമസംഹിതയുണ്ടാക്കിയത്‌.
ഈജിപ്‌ഷ്യന്‍ സംസ്‌കാരം
ലോകത്തിലെ ആദിമ നാഗരികതകളില്‍ അത്യുന്നതമെന്നു കരുതാവുന്ന ഈജിപ്‌ഷ്യന്‍ സംസ്‌കാരം നൈല്‍നദിയുടെ തീരത്താണ്‌ ഉയര്‍ന്നുവന്നത്‌. സാമൂഹ്യഘടനയില്‍ പലവര്‍ഗങ്ങളും നിലനിന്നിരുന്നെങ്കിലും ഭാരതത്തിലേതുപോലെ ജാതിസമ്പ്രദായം ഇവിടെ ഉണ്ടായിരുന്നില്ല. ഈജിപ്‌റ്റുകാര്‍ വാസ്‌തുവിദ്യയില്‍ നേടിയ വൈദഗ്‌ധ്യം പിരമിഡുകളിലൂടെ ദര്‍ശിക്കുവാന്‍ സാധിക്കും. ഈജിപ്‌റ്റിന്‍െറ സാംസ്‌കാരിക വളര്‍ച്ചയില്‍ മതത്തിനു ഗണ്യമായ സ്വാധീനം ഉണ്ടായിരുന്നു. മരണാനന്തരജീവിതത്തില്‍ വിശ്വസിച്ചിരുന്ന ഇവര്‍ മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിച്ചിരുന്നു. ഇതിനെ `മമ്മി' എന്നു വിളിച്ചു. ഈജിപ്‌റ്റുകാര്‍ രൂപം നല്‌കിയ എഴുത്തുവിദ്യയായിരുന്നു ഹൈറോഗ്ലിഫിക്‌സ്‌. ഈജിപ്‌റ്റുകാരുടെ നിര്‍മ്മാണ വൈദഗ്‌ധ്യത്തിന്‍െറ മറ്റൊരുദാഹരണമാണ്‌ മനുഷ്യന്‍െറ ശിരസും, സിംഹത്തിന്‍െറ ഉടലും ചേര്‍ന്ന സാങ്കല്‌പിക ജീവിയായ `സ്‌ഫിങ്‌സ്‌'.
സിന്‌ധുനദീതട സംസ്‌കാരം

ചരിത്രാരംഭകാലത്ത്‌ ഇന്ത്യയില്‍ നിലനിന്നിരുന്ന നാഗരികതയുടെ ആദ്യ ഉത്‌ഖനനം നടന്നത്‌ ഹാരപ്പയിലായതുകൊണ്ട്‌ ഹാരപ്പന്‍ സംസ്‌കാരം എന്നറിയപ്പെടുന്നു. ഈ നാഗരികത നിലനിന്ന പ്രധാന കേന്ദ്രങ്ങള്‍ ഹാരപ്പ (പഞ്ചാബ്‌), മോഹന്‍ജൊദാരോ(സിന്‌ധ്‌), കാലിബംഗന്‍ (രാജസ്‌ഥാന്‍), ലോത്തല്‍ (ഗുജറാത്ത്‌), ചാന്‍ഹുദാരോ (സിന്‌ധ്‌), ബന്‍വാലി (ഹരിയാന) എന്നിവിടങ്ങളായിരുന്നു. ചുടുകട്ടകള്‍ ഉപയോഗിച്ച ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു നഗരാസൂത്രണം. ഈ സംസ്‌കാരത്തിലെ ഏക ഡോക്‌യാര്‍ഡ്‌ ആയിരുന്നു ലോത്തല്‍. ഈ സംസ്‌കാരത്തിന്‍െറ മറ്റൊരു പ്രത്യേകതയായിരുന്നു മലിനജല നിര്‍ഗ്ഗമന സംവിധാനം. കലാപരമായി മുന്നിട്ടു നിന്ന ഇവര്‍ കളിമണ്‍പാത്രനിര്‍മ്മാണത്തില്‍ പ്രാവീണ്യമുള്ളവരായിരുന്നു. ഇനിയും വായിച്ചു മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലാത്ത ചിത്രലിപി ആയിരുന്നു ഇവര്‍ ഉപയോഗിച്ചിരുന്നത്‌. മതപരമായ ആചാരാനുഷ്‌ഠാനങ്ങളില്‍ ശ്രദ്ധയുണ്ടായിരുന്ന ഇവര്‍ മാതൃദൈവത്തെയും (Mother Goddess) പ്രകൃതിശക്‌തികളെയും ആരാധിച്ചിരുന്നു. പശുപതിയും ഇവരുടെ ആരാധനാപാത്രമായിരുന്നു. 
ഈജിപ്‌ഷ്യന്‍ സംസ്‌കാരം
ലോകത്തിലെ ആദിമ നാഗരികതകളില്‍ അത്യുന്നതമെന്നു കരുതാവുന്ന ഈജിപ്‌ഷ്യന്‍ സംസ്‌കാരം നൈല്‍നദിയുടെ തീരത്താണ്‌ ഉയര്‍ന്നുവന്നത്‌. സാമൂഹ്യഘടനയില്‍ പലവര്‍ഗങ്ങളും നിലനിന്നിരുന്നെങ്കിലും ഭാരതത്തിലേതുപോലെ ജാതിസമ്പ്രദായം ഇവിടെ ഉണ്ടായിരുന്നില്ല. ഈജിപ്‌റ്റുകാര്‍ വാസ്‌തുവിദ്യയില്‍ നേടിയ വൈദഗ്‌ധ്യം പിരമിഡുകളിലൂടെ ദര്‍ശിക്കുവാന്‍ സാധിക്കും. ഈജിപ്‌റ്റിന്‍െറ സാംസ്‌കാരിക വളര്‍ച്ചയില്‍ മതത്തിനു ഗണ്യമായ സ്വാധീനം ഉണ്ടായിരുന്നു. മരണാനന്തരജീവിതത്തില്‍ വിശ്വസിച്ചിരുന്ന ഇവര്‍ മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിച്ചിരുന്നു. ഇതിനെ `മമ്മി' എന്നു വിളിച്ചു. ഈജിപ്‌റ്റുകാര്‍ രൂപം നല്‌കിയ എഴുത്തുവിദ്യയായിരുന്നു ഹൈറോഗ്ലിഫിക്‌സ്‌. 

`സ്‌ഫിങ്‌സ്‌
ഈജിപ്‌റ്റുകാരുടെ നിര്‍മ്മാണ വൈദഗ്‌ധ്യത്തിന്‍െറ മറ്റൊരുദാഹരണമാണ്‌ മനുഷ്യന്‍െറ ശിരസും, സിംഹത്തിന്‍െറ ഉടലും ചേര്‍ന്ന സാങ്കല്‌പിക ജീവിയായ `സ്‌ഫിങ്‌സ്‌'. 
കണ്‍ഫ്യൂഷ്യസ്‌ 
ചൈനീസ്‌ സംസ്‌കാരം
ഏഴായിരം വര്‍ഷത്തോളം പഴക്കമുള്ള ചൈനീസ്‌ സംസ്‌കാരം മഞ്ഞനദി എന്നറിയപ്പെടുന്ന ഹൊയാങ്‌ഹോ നദിയുടെ തീരത്താണ്‌ ഉയര്‍ന്നുവന്നത്‌. ചൈനാക്കാര്‍ ലോകത്തിനു നല്‍കിയ 
ഏറ്റവും വലിയ സംഭാവനയാണ്‌ കടലാസിന്‍െറ കണ്ടുപിടിത്തം. ചണനാര്‌, മരപ്പട്ട, പഴന്തുണി എന്നിവ ഉപയോഗിച്ചാണ്‌ ഇവര്‍ ആദ്യം കടലാസ്‌ നിര്‍മ്മിച്ചിരുന്നത്‌. ചൈനയുടെ മറ്റൊരു സവിശേഷതയാണ്‌ വന്‍മതില്‍. വടക്കുനിന്നുള്ള ആക്രമണത്തില്‍ നിന്നും ചൈനയെ രക്ഷിക്കുന്നതിനു വേണ്ടി നിര്‍മ്മിച്ച വന്‍മതില്‍ സംഘടിത മനുഷ്യപ്രയത്‌നത്തിന്‍െറ ഉത്തമോദാഹരണമാണ്‌. കണ്‍ഫ്യൂഷ്യസും, ലാവോത്‌സെയും നല്‍കിയ ദര്‍ശനങ്ങളാണ്‌ മറ്റൊരു പ്രത്യേകത. ഇത്‌ കണ്‍ഫ്യൂഷ്യാനിസം, താവോയിസം എന്നീ പേരുകളില്‍ നിലനില്‍ക്കുന്നു.

മെസൊപ്പൊട്ടേമിയന്‍ നാഗരികത
ഈജിപ്‌റ്റിനു വടക്കുകിഴക്കായി ഇന്നത്തെ ഇറാന്‍-ഇറാഖ്‌ പ്രദേശങ്ങളിലൂടെ ഒഴുകുന്ന യൂഫ്രട്ടീസ്‌ ടൈഗ്രീസ്‌ നദികള്‍ക്കിടയിലുള്ള ഭാഗമാണ്‌ മെസൊപ്പൊട്ടേമിയ ഈ വാക്കിന്‍െറ അര്‍ത്ഥംതന്നെ `നദികള്‍ക്കിടയില്‍' എന്നാണ്‌. ഈ നാടിന്‍െറ ഉത്തരഭാഗം അസ്സീറിയ എന്നും ദക്ഷിണഭാഗം `ബാബിലോണിയ' എന്നും അറിയപ്പെട്ടിരുന്നു. ഉത്തര ബാബിലോണിയ `സുമര്‍' എന്നും ദക്ഷിണ ബാബിലോണിയ `അക്കാദ്‌' എന്നും പ്രസിദ്ധമായി. സുമേറിയന്‍ നാഗരികതയുടെ തുടര്‍ച്ചയായിരുന്നു അസ്സീറിയന്‍, ബാബിലോണിയന്‍ നാഗരികതകള്‍. `ക്യൂണിഫോം' എന്നറിയപ്പെടുന്ന ലേഖനവിദ്യ ഇവരുടെ സംഭാവനയാണ്‌. `ആപ്പ്‌' എന്നര്‍ത്ഥം വരുന്ന `ക്യൂണസ്‌' എന്ന ലത്തീന്‍പദത്തില്‍ നിന്നാണ്‌ ക്യൂണിഫോം എന്ന പദം വന്നത്‌. സുമേറിയന്‍സംസ്‌കാരത്തിലെ ക്ഷേത്രങ്ങള്‍ `സിഗുറാത്ത്‌'
എന്ന പേരിലറിയപ്പെട്ടു. കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും പഴയതും, സമ്പൂര്‍ണ്ണവുമായ നിയമാവലി BC 1792മുതല്‍ 42 വര്‍ഷക്കാലം ബാബിലോണിയ ഭരിച്ച ഹമുറാബിയുടെ സംഭാവനയാണ്‌. ഹമുറാബിയുടെ കാലഘട്ടം ബാബിലോണിയന്‍നാഗരികതയുടെ സുവര്‍ണ്ണ കാലമായി കണക്കാക്കുന്നു. 

3 comments:

  1. ഭാരതത്തിലേതുപോലെ ജാതിസമ്പ്രദായം ഇവിടെ ഉണ്ടായിരുന്നില്ല ????
    ഈ ജാതി ജാതിസമ്പ്രദായവും സംസ്കാരവും ഒന്നിച്ചാണോ ഭാരതത്തിൽ ഉണ്ടായി വന്നത് ? ആകെ ചുരുങ്ങിയ വാക്കുകളിൽ അപൂർണമായി പറഞ്ഞു അവസാനിക്കുന്നു , എന്നിട്ടും ജാതി സംബ്രധായാതെ എന്തിനു ഉയർത്തി കാണിക്കുന്നു ??

    ReplyDelete
  2. ഭാരതത്തിലേതുപോലെ ജാതിസമ്പ്രദായം ഇവിടെ ഉണ്ടായിരുന്നില്ല ????
    ഈ ജാതി ജാതിസമ്പ്രദായവും സംസ്കാരവും ഒന്നിച്ചാണോ ഭാരതത്തിൽ ഉണ്ടായി വന്നത് ? ആകെ ചുരുങ്ങിയ വാക്കുകളിൽ അപൂർണമായി പറഞ്ഞു അവസാനിക്കുന്നു , എന്നിട്ടും ജാതി സംബ്രധായാതെ എന്തിനു ഉയർത്തി കാണിക്കുന്നു ??

    ReplyDelete