Christmas Exam


Labour India Info World

Wednesday 17 April 2013

Class X Social science II chapter-1അന്തരീക്ഷപ്രതിഭാസങ്ങള്‍

സ്‌റ്റീവന്‍സണ്‍ സ്‌ക്രീന്‍: ചിത്രത്തില്‍ കാണുന്ന രീതിയിലുള്ള മരംകൊണ്ടു നിര്‍മ്മിച്ചിട്ടുള്ള പെട്ടിയാണിത്‌. ഈ പെട്ടിയിലാണ്‌ അന്തരീക്ഷസ്‌ഥിതി നിരീക്ഷിക്കുന്നതിനുള്ള ഉപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്‌. തെര്‍മോമീറ്റര്‍, ഹൈഗ്രോമീറ്റര്‍ എന്നീ ഉപകരണങ്ങളാണ്‌ സാധാരണയായി ഇതിനുള്ളില്‍ സ്‌ഥാപിക്കുന്നത്‌. സൂര്യപ്രകാശം നേരിട്ട്‌ പതിക്കുന്നതില്‍നിന്നും ശക്‌തമായ കാറ്റില്‍നിന്നും ഉപകരണങ്ങളെ സംരക്ഷിക്കുന്നതിനാണ്‌ ഇവ ഉപയോഗിക്കുന്നത്‌.



മാക്‌സിമം - മിനിമം തെര്‍മോമീറ്റര്‍: ചിത്രത്തില്‍ കാണുന്ന രീതിയില്‍ രണ്ടുഭാഗങ്ങളടങ്ങിയ ഉപകരണമാണിത്‌. ദൈനംദിനം അനുഭവപ്പെടുന്ന കൂടിയ അന്തരീക്ഷ ഊഷ്‌മാവും കുറഞ്ഞ അന്തരീക്ഷ ഊഷ്‌മാവും പ്രത്യേകം അളക്കുന്നതിനുള്ള തെര്‍മോമീറ്ററുകള്‍ ഉള്‍ക്കൊള്ളുന്ന ഉപകരണമാണിത്‌.




മഴമാപിനി: ഈ ഉപകരണം ഭൂമിയില്‍ ഉറപ്പിച്ചുവയ്‌ക്കുന്നു. മുകള്‍ഭാഗം എടുത്തുമാറ്റാവുന്നതും ഫണല്‍ ആകൃതിയിലുള്ളതുമാണ്‌. ഈ ഫണലില്‍ വീഴുന്ന മഴവെള്ളം മഴമാപിനിക്ക്‌ ഉള്ളിലായി വച്ചിരിക്കുന്ന പ്ലാസ്‌റ്റിക്‌ പാത്രത്തിലേക്ക്‌ വീഴുന്നു. എല്ലാദിവസവും ഒരു നിശ്‌ചിത സമയത്ത്‌ ഈ പാത്രം പുറത്തെടുത്ത്‌ അളവുജാറില്‍ ഒഴിച്ചുനോക്കിയാല്‍ ആ കാലയളവിലെ മഴയുടെ അളവ്‌ (മില്ലിലിറ്ററില്‍) ലഭിക്കും.




വിന്‍റ്‌വെയ്‌ന്‍: ഈ ഉപകരണത്തില്‍ ദിക്കുകള്‍ കാണിക്കുന്ന സ്‌ഥായിയായ ഭാഗവും അതിനുമുകളില്‍ അമ്പിന്‍െറ ആകൃതിയിലുള്ള ചലിക്കുന്ന ഭാഗവുമുണ്ട്‌. കാറ്റുവീശുമ്പോള്‍ അതിനനുസരിച്ച്‌ അമ്പിന്‍െറ ദിശയും മാറുന്നു. കാറ്റുവീശുന്ന ദിശയിലേക്കാണ്‌ ഈ അമ്പിന്‍െറ അഗ്രഭാഗം നില്‍ക്കുക. അതില്‍നിന്നും കാറ്റിന്‍െറ ദിശ മനസ്സിലാക്കാം.






ഹൈഗ്രോമീറ്റര്‍

ഹൈഗ്രോമീറ്റര്‍: അന്തരീക്ഷത്തിലെ ആര്‍ദ്രത അളക്കുന്നതിന്‌ ഉപയോഗിക്കുന്ന ഉപകരണമാണ്‌ ഹൈഗ്രോമീറ്റര്‍.


കപ്പ്‌ അനിമോമീറ്റര്‍: കാറ്റുവീശുന്നതിനനുസൃതമായി ചിത്രത്തില്‍ കാണിച്ചിരിക്കുന്ന കപ്പ്‌ തിരിയുന്നു. കാറ്റിന്‍െറ ശക്‌തിയനുസരിച്ച്‌്‌ തിരിയുന്നതിന്‍െറ വേഗത വര്‍ദ്ധിക്കുന്നു. തിരിയുന്നതിന്‍െറ തവണ എത്രയെന്നു കണ്ടെത്താന്‍ ഉപകരണത്തിനു താഴെയായി ഒരു യന്ത്രം ഘടിപ്പിച്ചിട്ടുണ്ട്‌. ഇതിന്‍െറ അടിസ്‌ഥാനത്തില്‍ കാറ്റിന്‍െറ വേഗത നിര്‍ണയിക്കാം.


ബാരോമീറ്റര്‍: അന്തരീക്ഷമര്‍ദ്ദം അളക്കുന്നതിന്‌ ഉപയോഗിക്കുന്നു.
റഡാര്‍: വിവിധ ഇലക്‌ട്രോണിക്‌ സിഗ്‌നലുകള്‍ സ്വീകരിക്കുന്നതിന്‌ ഉപയോഗിക്കുന്നു. അന്തരീക്ഷ പഠനത്തിനുള്ള വിവിധ ഉപകരണങ്ങള്‍ ഘടിപ്പിച്ച്‌ വിക്ഷേപിക്കുന്ന ബലൂണിന്‍െറ ദിശ, ഗതി മുതലായവ മനസിലാക്കുന്നതിന്‌ ഉപയോഗിക്കുന്നു.


ടോറിസെല്ലി (1608-1647)
ഒരു ഇറ്റാലിയന്‍ ഗണിതശാസ്‌ത്രജ്‌ഞനും ഭൗതികശാസ്‌ത്രജ്‌ഞനുമായിരുന്നു ടോറിസെല്ലി. 1643-ല്‍ ഇദ്ദേഹം ബാരോമീറ്റര്‍ കണ്ടുപിടിച്ചു.

No comments:

Post a Comment