Christmas Exam


Labour India Info World

Monday 17 June 2013

class V Social science Chapter-2. ഉറവകള്‍ക്കായി വീണ്ടും

കാലവര്‍ഷാരംഭവും അന്തരീക്ഷസ്ഥിതിയും
കാലവര്‍ഷാരംഭത്തോടെ ആകാശം മേഘാവൃതമാകുന്നു. ഇടിയുംമിന്നലും അതോടൊപ്പമുള്ള ശക്‌തമായ കാറ്റും മഴയും കാലവര്‍ഷത്തിന്‍െറ പ്രത്യേകതകളാണ്‌. കാലവര്‍ഷാരംഭത്തിന്‍െറ മറ്റൊരു പ്രത്യേകതയാണ്‌ വിട്ടുവിട്ടു പെയ്യുന്ന വര്‍ഷപാതം. ഇത്‌ വളരെ വ്യക്‌തമായി കണ്ടുവരുന്നത്‌ കേരളത്തിന്‍െറ തീരപ്രദേശങ്ങളിലാണ്‌. നല്ല സൂര്യപ്രകാശവും മേഘരഹിതമായ ആകാശവും ഒരു നിമിഷംകൊണ്ട്‌ കാര്‍മേഘങ്ങളാല്‍ മൂടപ്പെടുകയും ശക്‌തിയായ മഴ ലഭിക്കുകയും ചെയ്യുന്നു. ഏതാനും നിമിഷംകൊണ്ട്‌ അന്തരീക്ഷം പിന്നെയും പ്രസന്നമാവുകയും ചെയ്യും. ഇക്കാലത്ത്‌ ദിവസം മുഴുവനും സൂര്യപ്രകാശം അല്‌പം പോലും കടത്തിവിടാതെ ആകാശം കാര്‍മേഘങ്ങളാല്‍ നിറയുകയും, ഇടതടവില്ലാതെ ശക്‌തികൂടിയും കുറഞ്ഞും മഴപെയ്‌തുകൊണ്ടിരിക്കുകയും ചെയ്യുന്ന അവസരങ്ങളും ഉണ്ടാകാറുണ്ട്‌. ഇൗ അവസ്‌ഥ കാലവര്‍ഷത്തിനു മുന്‍പും പിന്‍പുമുള്ള കാലങ്ങളില്‍ അപൂര്‍വമാണ്‌. ആഗസ്‌റ്റ്‌ - സെപ്‌റ്റംബര്‍ മാസങ്ങളില്‍ മഴയുടെ ലഭ്യത കുറയുന്നു. 

മഴ കളര്‍ഫുളാകുമ്പോള്‍
മഴവെള്ളത്തിനു നിറമുണ്ടോ, എന്നു ചോദിച്ചാല്‍ ഉണ്ട്‌ എന്നു നമുക്കുത്തരം പറയേണ്ടിവരും. കാരണം നിറമുള്ള മഴയെ സംബന്‌ധിച്ച വാര്‍ത്തകള്‍ വായിച്ചവരാണ്‌ നമ്മള്‍. 2001 ജൂലൈ 25നും സെപ്‌റ്റംബര്‍ 23നുമിടയില്‍ തെക്കന്‍ കേരളത്തില്‍ ഇത്തരം വര്‍ണമഴ പെയ്യുകയുണ്ടായി. കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ്‌ മഴ കൂടുതല്‍ കളര്‍ഫുളായത്‌. ചുവപ്പ്‌ കൂടാതെ മഞ്ഞ, പച്ച, കറുപ്പ്‌ നിറങ്ങളിലുള്ള മഴയും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയുണ്ടായി. 1896ന്‍െറ തുടക്കത്തിലും ഇത്തരം വര്‍ണമഴ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച്‌ വിശദമായ പല പഠനങ്ങളും നടന്നെങ്കിലും ഒൗദ്യോഗികമായ വിശദീകരണം ട്രെന്‍െറഫോലിയ ജനുസില്‍പ്പെട്ട ആല്‍ഗകളുടെ സാന്നിധ്യമാണ്‌ ഇത്തരം നിറത്തിനു കാരണമെന്നാണ്‌ കണ്ടെത്തിയത്‌.
മഴ അളന്നെടുക്കാം
മഴയളക്കുന്നതിനുള്ള ഉപകരണമാണ്‌ മഴമാപിനി (Rain gauge). സാധാരണയായി മില്ലീമീറ്ററിലും സെന്‍റീമീറ്ററിലുമൊക്കെയാണ്‌ മഴയുടെ അളവു രേഖപ്പെടുത്തുന്നത്‌. ആദ്യമായി മഴയുടെ അളവ്‌ രേഖപ്പെടുത്തിയത്‌ ബി.സി. 500നോടടുത്ത്‌ പ്രാചീനഗ്രീക്കുകാരാണെന്ന്‌ പറയപ്പെടുന്നു. പ്രാചീനകാലത്ത്‌ ഇന്ത്യയിലും മഴ അളന്നിരുന്നു. പുരാതനകാലത്ത്‌ മഗധയില്‍ റെയിന്‍ഗേജ്‌ ഉപയോഗിച്ചിരുന്നതായി അര്‍ത്ഥശാസ്‌ത്ര ത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. കൊറിയയിലെ  cheugugi  യാണ്‌ ലോകത്തെ ആദ്യ മഴമാപിനിയെന്നും പറയപ്പെടുന്നുണ്ട്‌. 1662ല്‍ ഇംഗ്ലീഷുകാരനായ ക്രിസ്‌റ്റഫര്‍ റെന്‍ ആണ്‌ tipping bucket rain gauge നിര്‍മ്മിച്ചത്‌.
മലിനജലം മരണജലം
വികസ്വരരാജ്യങ്ങളിലെ ജനങ്ങളില്‍ 5ല്‍ 3 പേര്‍ക്ക്‌ ശുദ്ധജലം ലഭിക്കുന്നില്ല! മലിനജലം കുടിക്കുന്നതുകൊണ്ട്‌ ഓരോവര്‍ഷവും 180 കോടി ജനങ്ങള്‍ രോഗബാധിതരാകുന്നു. ലോകത്തെ അഞ്ചില്‍ 4 കുഞ്ഞുങ്ങളുടെയും മരണകാരണം ജലജന്യരോഗങ്ങളാണ്‌. കേരളത്തിലെ 70 ശതമാനം രോഗങ്ങളും ശുദ്ധജലവും ശുചിയായ കക്കൂസ്‌ സൗകര്യങ്ങളും ഇല്ലാത്തതുമൂലമാണ്‌. വരള്‍ച്ചയിലും മഴക്കാലത്തും ജലജന്യരോഗങ്ങളാണ്‌ ആളുകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌. വരള്‍ച്ചക്കാലത്ത്‌ ശുദ്ധജലസ്രോതസുകള്‍ വറ്റിവരളുന്നതുകൊണ്ട്‌ മലിനജലം ജനങ്ങള്‍ ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം എന്നറിയപ്പെടുന്ന ഹെപ്പറ്റൈറ്റിസ്‌ വേനല്‍ക്കാലത്ത്‌ പടര്‍ന്നുപിടിക്കുന്നതിനുള്ള ഒരു പ്രധാനകാരണം ഇതാണ്‌. ഇതുകൂടാതെ ഛര്‍ദ്ദി, അതിസാരം, കോളറ തുടങ്ങിയ രോഗങ്ങള്‍ക്കും ഇത്‌ കാരണമാകുന്നു. മഴക്കാലത്താകട്ടെ മാലിന്യങ്ങള്‍ ശുദ്ധജലസ്രോതസുകളില്‍ നിറയുന്നതുമൂലവും മേല്‍പ്പറഞ്ഞ രോഗങ്ങള്‍ പരക്കുന്നു.
എങ്ങനെ ആദ്യ മഴ...
ഭൂമിയുടെ ഉത്‌ഭവത്തെക്കുറിച്ച്‌ പല അഭിപ്രായങ്ങളുണ്ടെങ്കിലും ഭൂമി ജനിക്കുമ്പോള്‍ അതൊരഗ്‌നി ഗോളമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ഉരുകിത്തിളയ്‌ക്കുന്ന ഭൂമിയില്‍ പല മാറ്റങ്ങളും സംഭവിച്ചു. ഭാരംകൂടിയ പദാര്‍ത്ഥങ്ങള്‍ ഭൂമിയുടെ അന്തര്‍ഭാഗത്തേക്ക്‌ താഴ്‌ന്നിറങ്ങുകയും ഭാരത്തിന്റെ ഏറ്റക്കുറിച്ചില്‍ അനുസരിച്ച്‌ ഭൂമിയുടെ ഉള്‍ക്കാമ്പുമുതല്‍ പുറംതോടുവരെ യഥാക്രമം രൂപംകൊള്ളുകയും ചെയ്‌തു. ഭാരംകുറഞ്ഞ വാതകരൂപത്തിലുള്ള പദാര്‍ത്ഥങ്ങള്‍ ഭൗമോപരിതലത്തിലേക്ക്‌ ഉയര്‍ന്നുവന്നു. തന്മാത്രാരൂപത്തില്‍ നിലനിന്നിരുന്ന ഹൈഡ്രജനും ഓക്‌സിജനും സംയോജിച്ച്‌ നീരാവിയുണ്ടായി. ഭൂമി പതുക്കെ തണുത്തു തുടങ്ങിയപ്പോള്‍ നീരാവി തണുത്ത്‌ വെള്ളത്തുള്ളികളായി ഭൂമിയില്‍ പതിച്ചു. ഇതാണ്‌ ആദ്യമഴ! ഇൗ പ്രക്രിയ ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ തുടര്‍ന്നു. തോരാമഴയില്‍ ഭൂമിയുടെ പുറംതോട്‌ തണുത്ത്‌ കട്ടിയായി. താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം നിറഞ്ഞ്‌ നദികളും തടാകങ്ങളും സമുദ്രങ്ങളുമുണ്ടായി. ഭൂമി ജലസമൃദ്ധയായി. ജലത്തിലാണല്ലോ ആദ്യ ജീവന്‍ മുളപൊട്ടിയത്‌. നമ്മുടെ സൗരയൂഥത്തില്‍ ഭൂമിയില്‍ മാത്രമാണ്‌ ജീവന്‍ നിലനില്‍ക്കുന്നത്‌. കാരണം
ഭൂമിയില്‍ മാത്രമാണ്‌ ദ്രവരൂപത്തില്‍ വെള്ളം ഉള്ളത്‌. വെള്ളമില്ലെങ്കില്‍ ജീവനുമില്ല. ജലം `ജീവാ
മൃത'മെന്ന്‌ പറയുന്നത്‌ അതുകൊണ്ടാണ്‌. 

No comments:

Post a Comment