Christmas Exam


Labour India Info World

Friday 14 June 2013

Class VI Social science Chapter 3. ഭക്ഷ്യസുരക്ഷ

നാണക്കേടിന്‍െറ നൂറുകോടി

ലോകത്ത്‌ 100 കോടി ജനങ്ങള്‍ പട്ടിണിയിലാണെന്ന്‌ UNന്‍െറ പോഷകസംഘടനയായ FAOയുടെ റിപ്പോര്‍ട്ട്‌. അതായത്‌ ലോകത്തെ ആറിലൊന്നുപേര്‍ പട്ടിണിയിലാണെന്ന നാണംകെട്ട സത്യം ഇപ്പോള്‍ നാം തിരിച്ചറിഞ്ഞിരിക്കുന്നു. റിപ്പോര്‍ട്ടനുസരിച്ച്‌ 64.2 കോടി പട്ടിണിക്കാര്‍ ഏഷ്യാ-പസഫിക്‌ മേഖലയിലാണത്രെ. 

പട്ടിണിക്കാരുടെ ഇന്ത്യ 
ലോകബാങ്കിന്‍െറ കണക്കുപ്രകാരം 456 ദശലക്ഷം ഇന്ത്യാക്കാര്‍ (ആകെ ജനസംഖ്യയുടെ 42 ശതമാനം) ആഗോളദാരിദ്ര്യരേഖയ്‌ക്കു താഴെ കഴിയുന്നവരാണ്‌. ഇതിന്‍െറയര്‍ത്ഥം ആഗോളദരിദ്രരുടെ മൂന്നു ഭാഗത്തോളം ഇന്ത്യയിലാണ്‌ താമസിക്കുന്നത്‌ എന്നാണ്‌. എന്നാല്‍ ദാരിദ്ര്യത്തിന്‍െറ കാര്യത്തില്‍ കാര്യമായ വ്യതിയാനം സംഭവിച്ചിട്ടുമുണ്ട്‌. 1981ല്‍ നമ്മുടെ ദാരിദ്ര്യം 60 ശതമാനം ആയിരുന്നെങ്കില്‍ 2005 ആയപ്പോഴേക്കും ഇത്‌ 42%മായി കുറഞ്ഞിട്ടുണ്ട്‌. ആസൂത്രണക്കമ്മീഷന്‍െറ കണക്കുപ്രകാരം 2004-2005 കാലഘട്ടത്തില്‍ ഇന്ത്യയില്‍ ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവര്‍ ആകെ ജനസംഖ്യയുടെ 27.5% മാണ്‌. എഴുപത്തിയഞ്ചുശതമാനം വരുന്ന ദരിദ്രജനതയും ഇന്ത്യയിലെ ഗ്രാമങ്ങളിലാണ്‌ ജീവിക്കുന്നത്‌. ഇന്ത്യയില്‍ ദാരിദ്ര്യനിരക്ക്‌ കൂടുതല്‍ നിലനില്‍ക്കുന്നത്‌ ഒറീസ (43%), ബീഹാര്‍ (41%) എന്നിവിടങ്ങളിലാണ്‌. പോഷകാഹാരക്കുറവിന്‍െറ കാര്യത്തിലും മുമ്പിലാണ്‌ നാം. 2007ലെ ഒരു കണക്കുപ്രകാരം ഇന്ത്യയില്‍ മൂന്നുവയസ്സില്‍ താഴെയുള്ള 46% കുട്ടികളും പോഷകാഹാരക്കുറവിന്‍െറ പിടിയിലാണ്‌. പോഷകാഹാരസംരക്ഷണത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്‌ പഞ്ചാബും ഏറ്റവും മോശമായ അവസ്‌ഥ നിലനില്‍ക്കുന്ന്‌ മധ്യപ്രദേശിലുമാണ്‌. 2007ല്‍ ഇന്ത്യയില്‍ നടന്ന ഒരു പഠനം പറയുന്നത്‌ ഏകദേശം 77% ഇന്ത്യാക്കാരും അതായത്‌ 836 ദശലക്ഷം ആളുകള്‍, ഒരു ദിവസം ജീവിക്കാനായി ചെലവഴിക്കുന്നത്‌ 20 രൂപയില്‍ താഴെമാത്രമാണ്‌. അതായത്‌ ഒരുനേരം പോലും വയറുനിറയെ ഭക്ഷണം കഴിക്കാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല എന്നര്‍ത്ഥം. 

No comments:

Post a Comment