Christmas Exam


Labour India Info World

Thursday 27 June 2013

Class X Social science Chapter-4ലോകയുദ്ധവും തുടര്‍ച്ചയും

ബ്ലാക്ക്‌ ഹാന്‍സ്‌ സീക്രട്ട്‌ സൊസൈറ്റി
ആസ്‌ട്രിയന്‍ മേധാവിത്വത്തില്‍ നിന്ന്‌ സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടം നടത്തിവന്ന സ്ലാവ്‌ വംശരുടെ വിപ്ലവ സംഘടനയായിരുന്നു ബ്ലാക്ക്‌ ഹാന്‍സ്‌ സീക്രട്ട്‌ സൊസൈറ്റി. 

സ്വസ്‌തിക്‌ ചിഹ്നം
ഹിറ്റ്‌ലറും നാസി പാര്‍ട്ടിയും വംശമേല്‍ക്കോയ്‌മയുടെ തെളിവായി ഉപയോഗിച്ചിരുന്നതാണ്‌ സ്വസ്‌തിക്‌ ചിഹ്നം. 

3000ത്തോളം വര്‍ഷം പഴക്കമുള്ള ഈ ചിഹ്നം ഹിന്ദു, ജൈന, ബുദ്ധമതങ്ങള്‍ ഉള്‍പ്പെടെ ലോക മതങ്ങള്‍ വിവിധ സംസ്‌കാരങ്ങളില്‍ ഉപയോഗിച്ചിരുന്നു. സ്വസ്‌തിക എന്ന വാക്കിന്‌ ഐശ്വര്യം അല്ലെങ്കില്‍ മംഗളം തരുന്നത്‌ എന്നാണര്‍ത്ഥം. ചുവന്ന പ്രതലത്തില്‍ വെളുത്ത വൃത്തത്തിനുള്ളില്‍ കറുത്ത സ്വസ്‌തിക ഇതാണ്‌ നാസികളുടെ പതാക.
ഗെസ്‌റ്റപ്പോ
ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ രൂപീകൃതമായ രഹസ്യ പോലീസാണ്‌ ഗെസ്‌റ്റപ്പോ. 1933- ല്‍ നാസികള്‍ അധികാരത്തിലെത്തിയപ്പോള്‍ അന്നത്തെ പ്രഷ്യന്‍ ആഭ്യന്തരമന്ത്രി പ്രഷ്യന്‍ പോലീസില്‍ ചാരപ്രവര്‍ത്തനം നടത്തുന്ന ഒരു വിഭാഗത്തിന്‌ പ്രത്യേകമായി രൂപം നല്‍കി അതാണ്‌ ഗെസ്‌റ്റപ്പോ.
ഹിറ്റ്‌ലര്‍ - സിനിമയിലും
വിശ്വപ്രസിദ്ധ ഹാസ്യനടനായ ചാര്‍ളിചാപ്ലിന്റെ ദി ഗ്രേററ്‌ ഡിക്‌റ്റേറ്റര്‍ എന്ന സിനിമ ഹിറ്റ്‌ലറെയും നാസി പാര്‍ട്ടിയേയും പരിഹാസ്യമായി ചിത്രീകരിച്ചിരിക്കുന്നു.
തിരുപ്പിറവി നല്‍കിയ സമാധാനം!
1914 ഡിസംബര്‍ 24. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. ശത്രുക്കളായ ജര്‍മ്മനിയുടെയും ബ്രിട്ടന്‍െറയും സൈനികര്‍ ട്രഞ്ചുകളിലിരുന്ന്‌ വെടിയുതിര്‍ത്തുകൊണ്ട്‌ മുന്നേറുന്നു. നേരം ഇരുട്ടിത്തുടങ്ങി. പെട്ടെന്ന്‌ ഒരു നിമിഷത്തെ നിശബ്‌ദമായ ഇടവേളയില്‍ ജര്‍മ്മന്‍ സൈനികരുടെ അലങ്കരിക്കപ്പെട്ട ട്രഞ്ചുകളില്‍നിന്ന്‌ കത്തിച്ച മെഴുകുതിരികള്‍ ഉയരുന്നു; ഒപ്പം കരോള്‍ഗാനങ്ങളും. ജര്‍മ്മന്‍സൈന്യത്തിനെതിരെ നിലയുറപ്പിച്ചിരുന്ന ബ്രിട്ടീഷ്‌ സൈനികര്‍ ഇതുകണ്ട്‌ അമ്പരന്നു. ഉടന്‍തന്നെ അവരും കരോള്‍ ഗാനങ്ങള്‍ ആലപിച്ചുതുടങ്ങി. തിരുപ്പിറവിയുടെ സ്‌മരണയില്‍ ശത്രുസൈന്യങ്ങള്‍ എല്ലാംമറന്ന്‌ ഒന്നായി. അവര്‍ ഒരുമിച്ചു പാട്ടുപാടി, നൃത്തംവച്ചു, ഭക്ഷണസാധനങ്ങളും സമ്മാനങ്ങളും കൈമാറി. എന്തിനേറെ മരണം മണക്കുന്ന യുദ്ധമുഖത്ത്‌ ഫുട്‌ബോള്‍ കളിച്ചു! ഈ അനൗദ്യോഗിക വെടിനിര്‍ത്തല്‍ പിന്നീട്‌ എല്ലാ യുദ്ധമേഖലകളിലേക്കും വ്യാപിച്ചു. 


ഫ്രഡറിക്‌ ഏംഗല്‍സ്‌ 

ര്‍മ്മന്‍ സമൂഹശാസ്‌ത്രജ്ഞനും, പത്രപ്രവര്‍ത്തകനും വിപ്ലവകാരിയുമായ ഇദ്ദേഹം മാര്‍ക്‌സിനൊപ്പം ചേര്‍ന്നുകൊണ്ട്‌ നിരവധി കൃതികള്‍ രചിക്കുകയുണ്ടായി. കാള്‍ മാര്‍ക്‌സിന്‌ രാഷ്‌ട്രീയവും, സൈനികവുമായ പല അറിവുകളും പകര്‍ന്നുനല്‍കിയത്‌ ഇദ്ദേഹമായിരുന്നു. ഇംഗ്ലണ്ടിലെ ചേരികളില്‍ താമസിച്ചിരുന്ന തൊഴിലാളിവിഭാഗത്തിന്റെ അവസ്ഥ ആദ്യമായി പ്രസിദ്ധീകരിച്ചത്‌ ഇദ്ദേഹമായിരുന്നു. 

ഒന്നാം ലോകമഹായുദ്ധം: ചില റെക്കോഡുകള്‍
  • ആദ്യമായി യുദ്ധവിമാനം ഉപയോഗിച്ചു.
  • യു ബോട്ട്‌പോലുള്ള അന്തര്‍വാഹിനികളുടെ ഉപയോഗം.
  • യുദ്ധമുന്നണിയില്‍ ആദ്യമായി ടാങ്ക്‌ ഉപയോഗിച്ചു.
  • ബലൂണിന്‍െറ സഹായത്തോടെ പറക്കുന്ന ആകാശക്കപ്പല്‍.
  • വിഷവാതകപ്രയോഗം

No comments:

Post a Comment